പൂനെ: സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കോവിഷീൽഡ് വാക്സിൻ സർക്കാരിന് 200 രൂപയ്ക്കും പൊതുജനങ്ങൾക്ക് 1,000 രൂപയ്ക്കും ലഭ്യമാക്കുമെന്ന് സ്ഥാപന മേധാവി അദാർ പൂനവാല. അഞ്ച് കോടി ഡോസ് വാക്സിനുകൾക്ക് അധികൃതരുടെ അനുമതി ലഭിച്ചുകഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും ആസ്ട്രസെനകയും ചേർന്ന് വികസിപ്പിച്ച വാക്സിൻ കൊറോണ വൈറസിനെതിരെ സുരക്ഷിതവും കാര്യക്ഷമവുമായ പ്രതിരോധ മരുന്നാണെന്നും അദ്ദേഹം പറഞ്ഞു. വാക്സിൻ കയറ്റുമതി സംബന്ധിച്ച് സൗദി അടക്കം ഏതാനും രാജ്യങ്ങളുമായി ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ നിലവിൽ വാക്സിന്റെ കയറ്റുമതി സർക്കാർ അനുവദിച്ചിട്ടില്ലെന്നും പൂനവാല പറഞ്ഞു.
കോവിഷീൽഡ് സർക്കാരിന് 200 രൂപയ്ക്കും പൊതുജനങ്ങൾക്ക് 1000 രൂപയ്ക്കും നൽകുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്
07:42 PM Jan 03, 2021 | Deepika.com