തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ ഷാ​ജി പാ​ണ്ഡ​വ​ത്ത് അ​ന്ത​രി​ച്ചു

03:45 PM Jan 03, 2021 | Deepika.com
കോ​ട്ട​യം: തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ ഷാ​ജി പാ​ണ്ഡ​വ​ത്ത് (63) അ​ന്ത​രി​ച്ചു. ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ​ക്ക് ശേ​ഷം വീ​ട്ടി​ൽ വി​ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ വീ​ഴ്ച​യെ തു​ട​ർ​ന്ന് കോ​ട്ട​യ​ത്ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​ക്കെ​യാ​ണ് അ​ന്ത്യം.

ആ​വ​ണി​ക്കു​ന്നി​ലെ കി​ന്ന​രി​പ്പൂ​ക്ക​ൾ എ​ന്ന സി​നി​മ​യ്ക്ക് ക​ഥ​യും പ്രാ​യി​ക്ക​ര പാ​പ്പാ​ൻ, ഗം​ഗോ​ത്രി, ക​വ​ചം എ​ന്നി സി​നി​മ​ക​ൾ​ക്ക് തി​ര​ക്ക​ഥ​യും എ​ഴു​തി​യി​ട്ടു​ണ്ട്. ആ​ദ്യ സം​വി​ധാ​ന സം​രം​ഭ​മാ​യ "കാ​ക്ക​ത്തു​രു​ത്ത്' എ​ന്ന സി​നി​മ​യു​ടെ സെ​ൻ​സ​റിം​ഗ് ക​ഴി​ഞ്ഞി​രു​ന്നു.