ജയിലിൽവച്ച് ദേഹാസ്വാസ്ഥ്യം; സ്വപ്ന സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
03:39 PM Jan 03, 2021 | Deepika.com
തിരുവനന്തപുരം: സ്വർണക്കടത്തുകേസിൽ റിമാൻഡിൽ കഴിയുന്ന പ്രതി സ്വപ്ന സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചത്.