കാഞ്ഞങ്ങാട്: കാസർഗോഡ് പാണത്തൂരിൽ വിവാഹ ബസ് വീടിന് മുകളിലേക്കു മറിഞ്ഞു മരിച്ചവരുടെ എണ്ണം ഏഴായി. നിരവധി പേർ ഗുരുതര പരിക്കുമായി ആശുപത്രിയിൽ ചികിത്സയിലാണ്.
കർണാടക ഈശ്വരമംഗലത്തുനിന്നു വന്ന ബസാണ് പാണത്തൂർ പരിയാരത്ത് വീടിന് മുകളിലേക്ക് മറിഞ്ഞത്. പാണത്തൂരിൽ ഞായറാഴ്ച ഉച്ചയോടെയുണ്ടായ അപകടത്തിൽ മരിച്ചവർ കർണാടക സ്വദേശികളാണ്.
അപകടത്തെ കുറിച്ച് അന്വേഷിക്കാൻ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടതായി ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.
വിവാഹ ബസ് അപകടത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി; കളക്ടർ അന്വേഷിക്കും
03:36 PM Jan 03, 2021 | Deepika.com