അ​പ​ക​ട​ത്തി​ൽ യു​വാ​വി​നു ദാ​രു​ണാ​ന്ത്യം; മ​ര​ണം ഈ ​മാ​സം വി​വാ​ഹം ന​ട​ക്കാ​നി​രി​ക്കെ

11:57 AM Jan 03, 2021 | Deepika.com
കോ​ട്ട​യം: കോ​ട്ട​യം പ​ന​യ്ക്ക​പ്പാ​ല​ത്ത് സ്കൂ​ട്ട​റും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. അ​രു​വി​ത്തു​റ കൊ​ണ്ടൂ​ർ സ്വ​ദേ​ശി അ​ജി​ത് ജേ​ക്ക​ബ് ആ​ണു മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ജി​ത്തി​നെ ആ​ദ്യം ഭ​ര​ണ​ങ്ങാ​നം മേ​രി​ഗി​രി ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് ചേ​ർ​പ്പു​ങ്ക​ലു​ള്ള മാ​ർ സ്ലീ​വാ മെ​ഡി​സി​റ്റി ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

വാ​ഴ​ക്കു​ളം സ്വ​ദേ​ശി​നി​യു​മാ​യു​ള്ള വി​വാ​ഹം ജ​നു​വ​രി ഏ​ഴി​നു ന​ട​ക്കാ​നി​രി​ക്കെ​യാ​ണു മ​ര​ണം. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സു​ഹൃ​ത്ത് ജി​ബി​ൻ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.