ലുധിയാന: ലോക്കപ്പിൽവച്ചു പോലീസ് ഉദ്യോഗസ്ഥൻ ബലാത്സംഗം ചെയ്തെന്ന പരാതിയുമായി യുവതി. പഞ്ചാബ് ലുധിയാനയിൽ ഡിസംബർ അഞ്ചിനുണ്ടായ സംഭവത്തിലാണു യുവതി പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ഡിസംബർ അഞ്ചിന് അർധരാത്രിയിൽ ഒരു കൂട്ടം ആളുകൾ അക്രമിച്ചതിനെ തുടർന്നാണു യുവതി പോലീസിന്റെ സഹായം തേടിയത്. വനിതാ പോലീസ് ഇല്ലാതെ എത്തിയ പോലീസ് സംഘം യുവതിയെ സ്റ്റേഷനിലേക്കു കൊണ്ടുപോയി. തുടർന്നു ലോക്കപ്പിൽവച്ച് തന്നെ ഹെഡ് കോണ്‍സ്റ്റബിൾ രാത്രി മുഴുവൻ പീഡിപ്പിച്ചതായാണു യുവതിയുടെ പരാതിയിൽ പറയുന്നത്.
അടുത്ത ദിവസം രാവിലെ യുവതി മെഡിക്കൽ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തി. എന്നാൽ ഇവിടെയുണ്ടായിരുന്ന പോലീസുകാർ പരിശോധനയ്ക്കു സമ്മതിച്ചില്ലെന്നും യുവതി പരാതിയിൽ ആരോപിക്കുന്നു. പരാതിയിൽ എസിപി സിമ്രൻജിത് സിംഗ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടിട്ടുണ്ട്.
ലോക്കപ്പിൽ പോലീസുകാരൻ രാത്രി മുഴുവൻ പീഡിപ്പിച്ചെന്നു യുവതി; അന്വേഷണം
10:52 AM Jan 03, 2021 | Deepika.com