സ്കൂ​ട്ട​ർ യാ​ത്രി​ക​യെ റോ​ഡി​ൽ ഇ​ടി​ച്ചു​വീ​ഴ്ത്തി, വ​സ്ത്രം വ​ലി​ച്ചു​കീ​റി; സ്ത്രീ ​അ​റ​സ്റ്റി​ൽ

10:30 AM Jan 03, 2021 | Deepika.com
തൃ​ശൂ​ർ: സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​യെ ന​ടു​റോ​ഡി​ൽ ഇ​ടി​ച്ചു​വീ​ഴ്ത്തി മ​ർ​ദ്ദി​ക്കു​ക​യും വ​സ്ത്ര​ങ്ങ​ൾ വ​ലി​ച്ചു​കീ​റു​ക​യും ചെ​യ്ത സ്ത്രീ ​അ​റ​സ്റ്റി​ൽ. അ​ങ്ക​മാ​ലി പാ​റ​ക്ക​ട​വ് പൊ​ന്നാ​ട​ത്ത് കൊ​ച്ചു​ത്രേ​സ്യ (സി​പ്സി, 48) യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

അ​ങ്ക​മാ​ലി ടി​ബി ജം​ഗ്ഷ​നി​ൽ ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന സി​പ്സി മു​ന്നി​ൽ മ​റ്റൊ​രു സ്കൂ​ട്ട​റി​ൽ പോ​യ പെ​ണ്‍​കു​ട്ടി​യെ ഇ​ടി​ച്ചി​ടു​ക​യാ​യി​രു​ന്നു. ത​നി​ക്കു ക​ട​ന്നു പോ​കാ​ൻ സൈ​ഡ് ന​ൽ​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം.

തു​ട​ർ​ന്ന് ഇ​വ​ർ പെ​ണ്‍​കു​ട്ടി​യെ മ​ർ​ദ്ദി​ക്കു​ക​യും ക​ഴു​ത്തി​ൽ​പി​ടി​ച്ചു ശ്വാ​സം​മു​ട്ടി​ക്കു​ക​യും പെ​ണ്‍​കു​ട്ടി​യു​ടെ വ​സ്ത്ര​ങ്ങ​ൾ വ​ലി​ച്ചു​കീ​റു​ക​യും ചെ​യ്തു. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് എ​ത്തി​യ പോ​ലീ​സ് സി​പ്സി​യെ അ​റ​സ്റ്റ് ചെ​യ്തു.

പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച സി​പ്സി സ്വ​യം വ​സ്ത്രം വ​ലി​ച്ചു​കീ​റി ബ​ഹ​ളം​വ​ച്ചു. പു​രു​ഷ പോ​ലീ​സു​കാ​രും സ്റ്റേ​ഷ​നി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി എ​ത്തി​യ നി​ര​വ​ധി​പേ​രും നോ​ക്കി​നി​ൽ​ക്കെ​യാ​ണു സി​പ്സി സ്വ​യം വി​വ​സ്ത്ര​യാ​യ​ത്.

കൊ​ര​ട്ടി സ്വ​ദേ​ശി​യാ​ണ് സി​പ്സി. മു​ന്പു വി​വാ​ഹം ക​ഴി​ച്ചി​രു​ന്ന​തെ​ങ്കി​ലും ഭ​ർ​ത്താ​വ് ഉ​പേ​ക്ഷി​ച്ചു. ഇ​പ്പോ​ൾ 20 വ​യ​സു​കാ​ര​നൊ​പ്പ​മാ​ണ് താ​മ​സി​ക്കു​ന്ന​ത്. ക​ഞ്ചാ​വ് സെ​ക്സ് റാ​ക്ക​റ്റി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​ണ് സി​പ്സി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.