കോഴിക്കോട്: ഇടതു മുന്നണി വിടേണ്ട സാഹചര്യം ഇപ്പോൾ എൻസിപിക്ക് ഇല്ലെന്നും മാണി സി. കാപ്പന് പാലാ സീറ്റ് ആവശ്യപ്പെടാനുള്ള അവകാശമുണ്ടെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ. പാലായിൽ മത്സരിച്ച് വന്നത് എൻസിപിയാണെന്നും അദ്ദേഹം പറഞ്ഞു. എൻസിപി യുഡിഎഫിൽ പോകുകയാണെങ്കിൽ പാർട്ടി ഉപേക്ഷിക്കുമെന്ന വാർത്തയും ശശീന്ദ്രൻ തള്ളി.
ഇപ്പോൾ നടക്കുന്ന ചർച്ച അനവസരത്തിലാണ്. ഇത്തരം വാർത്തകൾക്കൊന്നും ഒരു അടിസ്ഥാനവുമില്ല. ഇടതുമുന്നണിക്കപ്പുറം ഒരു മുന്നണി മാറ്റം ചര്‍ച്ച ചെയ്യേണ്ട രാഷ്ട്രീയ സാഹചര്യം കേരളത്തിൽ ഉണ്ടെന്ന് ആരും കരുതുന്നില്ല. അതുകൊണ്ട് തന്നെ അത്തരം ചര്‍ച്ചകൾക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടതു മുന്നണി വിടേണ്ട സാഹചര്യം ഇപ്പോൾ എൻസിപിക്ക് ഇല്ല: എ.കെ. ശശീന്ദ്രൻ
10:07 AM Jan 03, 2021 | Deepika.com