പെരുമ്പാവൂർ: ലഹരിമരുന്നായ എൽഎസ്ഡി സ്റ്റാമ്പുകളുമായി വിദ്യാർഥിയടക്കം മൂന്നു പേർ പോലീസിന്റെ പിടിയിലായി. മലപ്പുറം കോട്ടക്കൽ കൂട്ടേരി മുഹമ്മദ് ഫാരിസ് (21), മലപ്പുറം വഴിക്കടവ് താഴത്തേവീട്ടിൽ ജുനൈസ് (19), വിദ്യാർഥിയായ കോഴിക്കോട് വെള്ളിമാട് വളപ്പിൽ അമൽദേവ് (20) എന്നിവരാണ് പിടിയിലായത്.
ഇവരുടെ പക്കൽനിന്നു 45 എൽഎസ്ഡി സ്റ്റാമ്പുകൾ പോലീസ് കണ്ടെടുത്തു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. പിടികൂടിയ മയക്കുമരുന്നുകൾക്ക് ഒരു ലക്ഷത്തിലേറെ വിലവരുമെന്ന് പോലീസ് അറിയിച്ചു.
പെരുമ്പാവൂരിൽ മയക്കുമരുന്നുമായി വിദ്യാർഥിയടക്കം മൂന്നു പേർ പിടിയിൽ
08:13 PM Nov 21, 2020 | Deepika.com