തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയതായി ആറ് ഹോട്ട് സ്പോട്ടുകൾ കൂടി നിശ്ചയിച്ചു. മൂന്നു പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളുടെ ആകെ എണ്ണം 560 ആയി.
ഇടുക്കി ജില്ലയിലെ വാത്തിക്കുടി (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 1, 2, 3, 15, 16), കോട്ടയം ജില്ലയിലെ മരങ്ങാട്ടുപള്ളി (14), തൃശൂര്‍ ജില്ലയിലെ തിരുവില്വാമല (16), പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി (സബ് വാര്‍ഡ് 4), കാസര്‍ഗോഡ് ജില്ലയിലെ കാറഡുക (6), പാലക്കാട് ജില്ലയിലെ കേരളശേരി (8) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
പുതിയ ആറ് ഹോട്ട് സ്പോട്ടുകൾ കൂടി; ആകെ എണ്ണം 560
06:11 PM Nov 21, 2020 | Deepika.com