മുംബൈ: വീട്ടിൽനിന്നും കഞ്ചാവ് കണ്ടെത്തിയതിനെ തുടർന്ന് ഹാസ്യതാരം ഭാര്‍തി സിംഗിനെയും ഭര്‍ത്താവ് ഹര്‍ഷ് ലിംബാച്ചിയായെയും നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എൻസിബി) കസ്റ്റഡിയിലെടുത്തു. എൻസിബി ശനിയാഴ്ച ഭാര്‍തി സിംഗിന്റെ മുംബൈയിലുള്ള വസതിയില്‍ നടത്തിയ റെയ്ഡിലാണ് കഞ്ചാവ് കണ്ടെത്തിയത്.
ചോദ്യം ചെയ്യാനാണ് ഭാര്‍തി സിംഗിനെയും ഭര്‍ത്താവിനെയും എൻസിബി ഓഫീസിൽ എത്തിച്ചിരിക്കുന്നത്. ചെറിയ അളവിലാണ് കഞ്ചാവ് കണ്ടെത്തിയതെന്നാണ് അറിയുന്നത്.
ഭാര്‍തിയും ഭര്‍ത്താവ് ലിംബാച്ചിയായും മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് എൻസിബി റെയ്ഡ് നടത്തിയത്. ബോളിവുഡിലെ ലഹരിമരുന്ന് ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായി എന്‍സിബി സിനിമപ്രവര്‍ത്തകരുടെ വീടുകളിലും ഓഫീസുകളും വ്യാപകമായി റെയ്ഡ് നടത്തുകയാണ്.
വീട്ടിൽ കഞ്ചാവ്; ഹാസ്യതാരം ഭാര്‍തി സിംഗിനെ എൻസിബി കസ്റ്റഡിയിലെടുത്തു
05:58 PM Nov 21, 2020 | Deepika.com