ഗുവഹാത്തി: ത്രിപുരയിൽ പ്രതിഷേധക്കാർക്ക് നേരെ പോലീസ് നടത്തിയ വെടിവയ്പിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. അഗർത്തലക്ക് സമീപം പാനിസാഗറിൽ ദേശീയപാത ഉപരോധിച്ച പ്രതിഷേധക്കാർക്ക് നേരെയാണ് പോലീസ് വെടിയുതിർത്തത്.
ബ്രൂ അഭയാർഥികളെ പുനരധിവസിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെയായിരുന്നു പ്രതിഷേധം. സമരം അക്രമാസക്തമായതോടെയാണ് പോലീസ് വെടിയുതിർത്തത്. പ്രക്ഷോഭകർ പോലീസിന് നേരെ കല്ലെറിഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
പുനരധിവാസ പദ്ധതിയിൽ പ്രതിഷേധിച്ച് നവംബർ 16 മുതൽ അനിശ്ചിതകാല ബന്ദ് നടക്കുകയാണ്. ഒരു അഗ്നിശമന സേനാംഗം മരിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
ത്രിപുരയിൽ പ്രതിഷേധക്കാർക്ക് നേരെ പോലീസ് വെടിവയ്പ്; ഒരാൾ മരിച്ചു
04:47 PM Nov 21, 2020 | Deepika.com