ത​മി​ഴ്‌​നാ​ട്ടി​ൽ ഓ​ൺ​ലൈ​ൻ ചൂ​താ​ട്ടം നി​രോ​ധി​ച്ചു

09:56 AM Nov 21, 2020 | Deepika.com
ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ൽ ഓ​ൺ​ലൈ​ൻ ചൂ​താ​ട്ടം നി​രോ​ധി​ച്ചു. ഇ​തി​നാ​യി സ​ർ​ക്കാ​ർ പ്ര​ത്യേ​ക ഓ​ർ​ഡി​ന​ൻ​സ് പു​റ​ത്തി​റ​ക്കി. ഓ​ൺ​ലൈ​ൻ ചൂ​താ​ട്ടം ന​ട​ത്തു​ന്ന​വ​ർ​ക്ക് ഇ​നി 5,000 രൂ​പ പി​ഴ​യും ആ​റ് മാ​സം മു​ത​ൽ ര​ണ്ട് വ​ർ​ഷം വ​രെ ത​ട​വും ല​ഭി​ക്കും.

ഓ​ൺ​ലൈ​ൻ ചൂ​താ​ട്ട കേ​ന്ദ്ര​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ​ക്ക് 10,000 രൂ​പ പി​ഴ​യും ര​ണ്ട് വ​ർ​ഷം വ​രെ ത​ട​വും ല​ഭി​ക്കും.

ഓ​ൺ​ലൈ​ൻ ചൂ​താ​ട്ട​ത്തി​ൽ പ​ങ്കെ​ടു​ത്ത് പ​ണം ന​ഷ്ട​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ത​മി​ഴ്‌​നാ​ട്ടി​ൽ നി​ര​വ​ധി പേ​ർ ജീ​വ​നൊ​ടു​ക്കി​യി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ത​മി​ഴ്‌​നാ​ട് സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി.