ജ്വ​ല്ല​റി ത​ട്ടി​പ്പ്: പൂ​ക്കോ​യ ത​ങ്ങ​ളെ ക​ണ്ടെ​ത്താ​ൻ പ്ര​ത്യേ​ക സ്ക്വാ​ഡ്

09:22 AM Nov 21, 2020 | Deepika.com
കോ​ഴി​ക്കോ​ട്: ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പി​ലെ മു​ഖ്യ​പ്ര​തി പൂ​ക്കോ​യ ത​ങ്ങ​ളെ ക​ണ്ടെ​ത്താ​ൻ പ്ര​ത്യേ​ക സ്ക്വാ​ഡ്. 13 ദി​വ​സ​മാ​യി ത​ങ്ങ​ൾ ഒ​ളി​വി​ലാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ച​ത്.

ലു​ക്ക്ഔ​ട്ട് നോ​ട്ടീ​സി​റ​ക്കി ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും പൂ​ക്കോ​യ ത​ങ്ങ​ളെ പി​ടി​ക്കാ​ൻ ഇ​തു​വ​രെ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല. ജ്വ​ല്ല​റി ത​ട്ടി​പ്പി​ൽ ക​മ​റു​ദ്ദീ​ൻ എം​എ​ൽ​എ​ക്കൊ​പ്പം നൂ​റി​ലേ​റെ വ​ഞ്ച​ന കേ​സു​ക​ളി​ൽ കൂ​ട്ടു​പ്ര​തി​യാ​ണ് പൂ​ക്കോ​യ ത​ങ്ങ​ൾ.