ജി-20 ​ഉ​ച്ച​കോ​ടി​ക്ക് ഇ​ന്ന് സൗ​ദി​യി​ൽ തു​ട​ക്ക​മാ​കും

07:17 AM Nov 21, 2020 | Deepika.com
റി​യാ​ദ്: 15-ാമ​ത് ജി- 20 ​ഉ​ച്ച​കോ​ടി​ക്ക് സൗ​ദി അ​റേ​ബ്യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ റി​യാ​ദി​ൽ ഇ​ന്ന് തു​ട​ക്ക​മാ​കും. സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ല്‍​മാ​ന്‍ ബി​ന്‍ അ​ബ്ദു​ല്‍ അ​സീ​സ് രാ​ജാ​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് ഈ ​വ​ര്‍​ഷ​ത്തെ ഉ​ച്ച​കോ​ടി ന​ട​ക്കു​ന്ന​ത്. ഇ​ന്നും ഞാ​യ​റാ​ഴ്ച​യു​മാ​ണ് ഉ​ച്ച​കോ​ടി ന​ട​ക്കു​ന്ന​ത്. കോ​വി​ഡ് ഭീ​ഷ​ണി ഒ​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ച്ച​കോ​ടി ഓ​ൺ​ലൈ​നി​ൽ ന​ട​ത്താ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

‘21-ാം നൂ​റ്റാ​ണ്ടി​ന്‍റെ അ​വ​സ​ര​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ൽ’ എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ് ഉ​ത്ത​വ​ണ​ത്തെ ഉ​ച്ച​കോ​ടി. യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍, അ​മേ​രി​ക്ക, ഇ​ന്ത്യ, സൗ​ദി അ​റേ​ബ്യ ഉ​ള്‍​പ്പെ​ടെ ലോ​ക​ത്തി​ലെ വ​ന്‍​ശ​ക്തി​ക​ളാ​യ 20 രാ​ജ്യ​ങ്ങ​ളാ​ണ് ഉ​ച്ച​കോ​ടി​യി​ലെ അം​ഗ​ങ്ങ​ള്‍. 2019 ജൂ​ണി​ല്‍ ജ​പ്പാ​നി​ലെ ഒ​സാ​ക്ക​യി​ല്‍ ചേ​ര്‍​ന്ന 14-ാമ​ത് ഉ​ച്ച​കോ​ടി​യി​ലാ​ണ് സൗ​ദി അ​റേ​ബ്യ​യ്ക്ക് 2020ലെ ​ഉ​ച്ച​കോ​ടി​യു​ടെ അ​ധ്യ​ക്ഷ പ​ദ​വി ല​ഭി​ച്ച​ത്.