പാ​ക്കി​സ്ഥാ​ൻ അ​തി​ർ​ത്തി ക​ട​ന്നെ​ത്തി​യ ഡ്രോ​ണു​ക​ൾ അ​തി​ർ​ത്തി ര​ക്ഷാ​സേ​ന വെ​ടി​വ​ച്ചി​ട്ടു

06:00 AM Nov 21, 2020 | Deepika.com
ജ​മ്മു: അ​ന്താ​രാ​ഷ്ട്ര അ​തി​ർ​ത്തി ക​ട​ന്നെ​ത്തി​യ ര​ണ്ടു ഡ്രോ​ണു​ക​ൾ ബിഎസ്എഫ് ജവാന്മാർ വെ​ടി​വ​ച്ചി​ട്ടു. ജ​മ്മു കാ​ഷ്മീ​രി​ലെ സാം​ബ​യി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​നാ​ണ് സം​ഭ​വം.

ഇ​ന്ത്യ​ൻ അ​തി​ർ​ത്തി​യി​ലേ​ക്ക് പ​റ​ന്നെ​ത്തി​യ ഡ്രോ​ണു​ക​ൾ പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന ബി​എ​സ്എ​ഫി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് വെ​ടി​വ​ച്ചി​ടു​ക​യാ​യി​രു​ന്നു.

നാ​ഗ്രോ​ട്ട പ്ര​ദേ​ശ​ത്തെ ടോ​ൾ പ്ലാ​സ​യ്ക്ക് സ​മീ​പം ഭീ​ക​ര​രും സു​ര​ക്ഷാ​സേ​ന​യും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് പാ​ക് അ​തി​ർ​ത്തി ക​ട​ന്ന് ഡ്രോ​ണു​ക​ൾ എ​ത്തി​യ​ത്.