ട്രം​പി​ന്‍റെ ട്വി​റ്റ​ർ പാ​സ്‌​വേ​ഡു​ക​ൾ പു​റ​ത്താ​യി..? ഡ​ച്ച് ഗ​വേ​ഷ​ക​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു

05:09 AM Nov 21, 2020 | Deepika.com
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ൽ ക​ട​ന്നു​ക​യ​റി​യ​താ​യി അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച ഡ​ച്ച് ഗ​വേ​ഷ​ക​ൻ വി​ക്ട​ർ ഗെ​വേ​ഴ്സി​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ൽ പോ​ലീ​സി​ന് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യാ​താ​യ​ണ് വി​വ​രം.

ഇ​ന്‍റ​ര്‍​നെ​റ്റ് സു​ര​ക്ഷാ വി​ദ​ഗ്ധ​നാ​ണ് വി​ക്ട​ര്‍. ക​ഴി​ഞ്ഞ മാ​സ​മാ​ണ് ട്രം​പി​ന്‍റെ ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ലേ​ക്ക് "maga2020' എ​ന്ന പാ​സ്‌​വേ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് പ്ര​വേ​ശ​നം നേ​ടി​യ​താ​യി അദ്ദേഹം അ​റി​യി​ച്ചത്. അ​തേ​സ​മ​യം, ട്രം​പി​ന്‍റെ ട്വി​റ്റ​ർ അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്ത​താ​യ അ​വ​കാ​ശ​വാ​ദം വൈ​റ്റ്ഹൗ​സ് നി​ഷേ​ധി​ക്കു​ക​യും ചെ​യ്തി​രു​ന്നു.