ന്യൂഡൽഹി: ദേശീയ പാർട്ടി എന്ന നിലയിൽ രാജ്യത്ത് കോൺഗ്രസ് തകര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. ഭാവിയില്‍ ഇന്ത്യയെ നയിക്കാന്‍ കോൺഗ്രസിന് സാധിക്കില്ലെന്നും ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കേജരിവാൾ പറഞ്ഞു.
സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ ജനങ്ങൾ കോൺഗ്രസിന് വോട്ടുചെയ്യുന്നതായി കാണുന്നത് തന്നെ വിചിത്രമാണ്. എന്നാൽ ആ സംസ്ഥാനങ്ങളിൽ സർക്കാരുണ്ടാക്കാൻ ബിജെപിക്കു കഴിയുമെന്നും കേജരിവാൾ പറഞ്ഞു. കോൺഗ്രസ് തകർച്ച ക്രമേണയാണെന്നും ഭാവിയിൽ ഇന്ത്യയെ നയിക്കാൻ അവർക്കാകില്ലെന്നും കേജരിവാൾ കുറ്റപ്പെടുത്തി.
"ജനങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നു എന്നത് തന്നെ വിചിത്രം': കേജരിവാൾ
04:55 AM Nov 21, 2020 | Deepika.com