വീ​ണ്ടും വോ​ട്ടെ​ണ്ണ​ൽ ന​ട​ത്തി​യ ജോ​ർ​ജി​യ​യി​ൽ ബൈ​ഡ​ന് വി​ജ​യം

04:31 AM Nov 21, 2020 | Deepika.com
വാ​ഷിം​ഗ്ട​ൺ ഡി​സി: റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ കോ​ട്ട​യാ​യി​രു​ന്ന ജോ​ർ​ജി​യ​യി​ൽ വീ​ണ്ടും വോ​ട്ടെ​ണ്ണി​യ​പ്പോ​ഴും ഡെ​മോ​ക്രാ​റ്റ് സ്ഥാ​നാ​ർ​ഥി ജോ ​ബൈ​ഡ​നു ത​ന്നെ ജ​യം. വോ​ട്ടെ​ണ്ണ​ലി​ൽ യു​എ​സ് പ്ര​സി​ഡ​ന്‍റും റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി​യു​മാ​യ ഡോ​ണ​ൾ​ഡ് ട്രം​പ് ക്ര​മ​ക്കേ​ട് ആ​രോ​പി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​ന്പ​തു ല​ക്ഷം വോ​ട്ടു​ക​ളാണ് വീ​ണ്ടും എ​ണ്ണി​യ​ത്.

ആ​ദ്യ​ത​വ​ണ എ​ണ്ണി​യ​പ്പോ​ൾ ബൈ​ഡ​ന് 14,000 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മു​ണ്ടാ​യി​രു​ന്നു. വീ​ണ്ടും എ​ണ്ണി​യ​പ്പോ​ൾ 12,670 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ൽ ബൈ​ഡ​ൻ ജ​യി​ച്ചു. 1992നു ​ശേ​ഷം ഇ​താ​ദ്യ​മാ​യാണ് ഡെ​മോ​ക്രാ​റ്റ് സ്ഥാ​നാ​ർ​ഥി ഇ​വി​ടെ വി​ജ​യി​ക്കു​ന്ന​ത്. ജോ​ർ​ജി​യ​യി​ലെ വി​ജ​യ​ത്തോ​ടെ ബൈ​ഡ​ന്‍റെ ഇ​ല​ക്ട്ര​ൽ വോ​ട്ടു​ക​ളു​ടെ എ​ണ്ണം 306 ആ​യി ഉയർന്നു.