ഡിഗോ ഗോ​ഡി​നു കോ​വി​ഡ്; യു​വ​ന്‍റ​സി​നെ​തി​രാ​യ മ​ത്സ​രം ന​ഷ്ട​മാ​കും

03:25 AM Nov 21, 2020 | Deepika.com
മി​ലാ​ൻ: ഇ​റ്റാ​ലി​യ​ന്‍ സീ​രി എ ​ക്ല​ബ് ക​ലി​യ​രി​യു​ടെ ഉ​റു​ഗ്വേ താ​രം ഡി​ഗോ ഗോ​ഡി​നു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഉ​റു​ഗ്വേ ദേ​ശീ​യ ടീ​മി​ൽ നി​ന്ന് കോ​വി​ഡ് പോ​സി​റ്റീ​വ് ആ​കു​ന്ന പ​തി​നാ​റാ​മ​ത്തെ താ​ര​മാ​ണ് ഗോ​ഡി​ൻ. 34 വ​യ​സു​കാ​ര​നാ​യ താ​ര​ത്തെ ഐ​സോ​ലേ​ഷ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ദേ​ശീ​യ ടീ​മി​ൽ നി​ന്ന് മ​ട​ങ്ങി​യെ​ത്തി​യ ശേ​ഷം ന​ട​ത്തി​യ പി​സി​ആ​ർ ടെ​സ്റ്റി​ലാ​ണ് ഗോ​ഡി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ താ​ര​ത്തി​ന് സീ​രി എ​യി​ലെ നി​ർ​ണാ​യ​ക മ​ത്സ​രം ന​ഷ്ട​മാ​കും. യു​വ​ന്‍റ​സി​നെ​തി​രെ ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന മ​ത്സ​ര​മാ​ണ് താ​ര​ത്തി​ന് ന​ഷ്ട​മാ​കു​ക.