എ​ട്ടു വ​യ​സു​കാ​ര​നാ​യ മ​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്: യു​വ​തി​ക്കു ജീ​വ​പ​ര്യ​ന്തം ത​ട​വ്

02:50 AM Nov 21, 2020 | Deepika.com
കൊ​ച്ചി: ഭ​ര്‍​ത്താ​വു​മാ​യു​ള്ള വ​ഴ​ക്കി​നെ​ത്തു​ട​ര്‍​ന്ന് എ​ട്ടു വ​യ​സു​ള്ള മ​ക​നെ കൈ ​ഞ​ര​മ്പു മു​റി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ യു​വ​തി​ക്കു ജീ​വ​പ​ര്യ​ന്തം ത​ട​വ്. അ​ങ്ക​മാ​ലി മൂ​ക്ക​ന്നൂ​ര്‍ കൊ​ക്കു​ന്ന് പ​ന​ങ്ങാ​ട്ടു​പ​റ​മ്പി​ല്‍ ടീ​ന(37)​യെ​യാ​ണ് എ​റ​ണാ​കു​ളം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ജ​ഡ്ജി പി.​ജെ. വി​ന്‍​സെ​ന്‍റ് ശി​ക്ഷി​ച്ച​ത്.

2016 ഏ​പ്രി​ല്‍ 30നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. മ​ക​ന് അ​ഞ്ച് ഉ​റ​ക്ക ഗു​ളി​ക​ക​ള്‍ ന​ല്‍​കി​യ ശേ​ഷം കൈ ​ഞ​ര​മ്പ് മു​റി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യും സ്വ​യം കൈ ​ഞ​ര​മ്പ് മു​റി​ക്കു​ക​യും കീ​ട​നാ​ശി​നി ക​ഴി​ച്ച് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചെ​ന്നു​മാ​ണ് കേ​സ്.

ശി​ക്ഷാ വി​ധി​യി​ല്‍ ക​നി​വ് കാ​ണി​ക്ക​ണ​മെ​ന്ന് പ്ര​തി കോ​ട​തി​യോ​ട് അ​ഭ്യ​ര്‍​ഥി​ച്ചെ​ങ്കി​ലും കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വ് വി​ധി​ക്കു​ക​യാ​യി​രു​ന്നു.