ദീപിക ഡോട്ട്കോം വായനക്കാരുടെ കൈത്താങ്ങ് കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുവരുന്ന പ്രവിത്താനം മുരിങ്ങയിൽ വീട്ടിൽ ഓമന തുടർ ചികിത്സയ്ക്ക് സഹായം തേടുന്നു.
രണ്ടു പതിറ്റാണ്ടിലധികമായി വിവിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന ഓമന ഒൻപത് വർഷമായി അമൃത ആശുപത്രിയിൽ ചികിത്സയിലാണ്. ദീർഘനാളായി തുടരുന്ന ചികിത്സകൾ കുടുംബത്തെ വലിയ സാമ്പത്തിക ബാധ്യതയിൽ എത്തിച്ചിരുന്നു. ഇതോടെയാണ് ദീപിക ഡോട്ട്കോം വഴി സുമനസുകളെ സമീപിച്ചത്.
തുടർ ചികിത്സകളുടെ ഭാഗമായി ആറാമത്തെ ശസ്ത്രക്രിയയ്ക്ക് ഓമനയെ വിധേയമാക്കേണ്ട സമയമായി. ഇതിന് രണ്ടു ലക്ഷം രൂപയോളമാണ് ചിലവ്. കൂടാതെ 10 ദിവസങ്ങൾ കൂടുമ്പോൾ 4,000 രൂപയുടെ മരുന്നും ആവശ്യമാണ്.
കിടപ്പാടം വരെ വിറ്റ് ഭാര്യയെ ചികിത്സിച്ച ഭർത്താവ് എം.ജെ.ജോസ് തുടർ ചികിത്സയ്ക്ക് പണം കണ്ടെത്താൻ വിഷമിക്കുന്നതിനാൽ ഒരിക്കൽ കൂടി സുമനസുകളുടെ സഹായം തേടുകയാണ്.
നട്ടെല്ലിന് അകൽച്ചയുണ്ടാകുന്ന സ്ഥിതി വന്നതോടെയാണ് ഓമന രോഗത്തിലേക്ക് വീണത്. പുറമേ പ്രമേഹവും സന്ധിവാതവും പിടിപെട്ടു. ഇരുകാലുകളും നീരുവന്നു മൂടിയതോടെ ഓമനയ്ക്ക് നടക്കാൻ പോലും കഴിയാത്ത അവസ്ഥയായി. ഇതിന് പുറമേ ശരീരത്തിൽ രക്തത്തിന്റെ അളവ് കുറയുകയും ഗർഭപാത്രത്തിൽ മുഴയും മൂക്കിനുള്ളിൽ ദശവളരുന്ന രോഗവും പിടിപെട്ടു.
ഇതോടെ മൂന്ന് ശസ്ത്രക്രിയകൾക്ക് ഇവരെ വിധേയരാക്കി. ചികിത്സകൾ മുന്നോട്ടുപോകുന്നതിനിടെ ഓമനയുടെ നെഞ്ചിൽ പഴുപ്പ് കെട്ടുന്ന സ്ഥിതിയുണ്ടായത്. ചികിത്സകൾ പുരോഗമിക്കുന്നതിനിടെ അരയ്ക്ക് താഴോട്ട് രക്തയോട്ടം ഇല്ലാത്ത അവസ്ഥ വന്നു. പിന്നാലെ കാലുകളുടെ ചലനശേഷിയും നഷ്ടമായി. കാലിന്റെ ചലനശേഷി വീണ്ടെടുക്കാനുള്ള ചികിത്സയാണ് നിലവിൽ നടക്കുന്നത്.
ഓമനയ്ക്കുള്ള സഹായം Deepika Charitable Turst നു South India Bank ന്റെ കോട്ടയം ശാഖയിലുള്ള അക്കൗണ്ടിലേക്ക് അയയ്ക്കാം. അക്കൗണ്ട് നന്പർ 00370730 00003036 IFSC Code SIBL 0000037 ദീപിക ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ പണം അയയ്ക്കുന്പോൾ ആ വിവരം charity@deepika.com ലേക്ക് ഇമെയിൽ ആയോ (91) 93495 99068 ലേക്ക് എസ്എംഎസ് ആയോ അറിയിക്കണം. സംശയങ്ങൾക്ക് (91) 93495 99068.
ചാരിറ്റി വിവരങ്ങൾക്ക്..
ഓമനയ്ക്ക് തുടർ ചികിത്സ വേണം; സഹായിക്കുമോ?
11:26 PM Nov 20, 2020 | Deepika.com