എ​ടി​പി ഫൈ​ന​ൽ​സ്: ന​ദാ​ലും ജോ​ക്കോ​വി​ച്ചും സെ​മി​യി​ൽ

11:14 PM Nov 20, 2020 | Deepika.com
ല​ണ്ട​ൻ: എ​ടി​പി ഫൈ​ന​ൽ​സ് സിം​ഗി​ൾ​സി​ൽ റ​ഫേ​ൽ ന​ദാ​ലും നൊ​വാ​ക് ജോ​ക്കോ​വി​ച്ചും സെ​മി​യി​ൽ‌ ക​ട​ന്നു. അ​ല​ക്സാ​ണ്ട​ർ സ്വെ​രേ​വി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ജോ​ക്കോ​വി​ച്ച് അ​വ​സാ​ന നാ​ലി​ൽ ക​ട​ന്ന​ത്. സ്കോ​ർ: 6-3, 7-6 (7-4). ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന സെ​മി​യി​ൽ ജോ​ക്കോ​വി​ച്ച് ഡൊ​മ​നി​ക് തീ​മി​നെ നേ​രി​ടും.

ഗ്രൂ​പ്പി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ന​ദാ​ൽ 6-4, 4-6, 6-2ന് ​നി​ല​വി​ലെ ചാ​മ്പ്യ​ൻ സ്റ്റെ​ഫാ​നോ​സ് സി​റ്റ്സി​പാ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സെ​മി​യി​ലെ​ത്തി​യ​ത്.

ന​ദാ​ൽ ആ​ദ്യ എ​ടി​പി ഫൈ​ന​ൽ​സ് കി​രീ​ട​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. 86 സിം​ഗി​ൾ​സ് കി​രീ​ട​ങ്ങ​ൾ നേ​ടി​യി​ട്ടു​ള്ള ന​ദാ​ലി​ന് ഒ​ര​ണ്ണം മാ​ത്ര​മേ ഇ​ൻ​ഡോ​ർ ഹാ​ർ​ഡ് കോ​ർ​ട്ടി ൽ​നി​ന്ന് നേ​ടാ​നാ​യി​ട്ടു​ള്ളൂ. എ​ന്നാ​ൽ ഒ​രി​ക്ക​ൽ​പ്പോ​ലും എ​ടി​പി ഫൈ​ന​ൽ​സി​ൽ മു​ത്ത​മി​ടാ​നാ​യി​ട്ടി​ല്ല.