സം​സ്ഥാ​ന​ത്ത് 6028 പേ​ർ​ക്ക് കോ​വി​ഡ്; ആ​കെ മ​ര​ണം ര​ണ്ടാ​യി​ര​ത്തി​ന​ടു​ത്ത്

06:01 PM Nov 20, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 6028 പേ​ർ​ക്ക് കോ​വി​ഡ്. 5213 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ൽ‌ 654 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 60,365 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 9.98 ആ​ണ്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 105 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. ഇ​ന്ന് 28 മ​ര​ണ​ങ്ങ​ളും കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 1997 ആ​യി.

നി​ല​വി​ൽ 67,831 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​ന്ന് 6398 പേ​ർ​ക്ക് രോ​ഗ വി​മു​ക്തി​യു​ണ്ടാ​യി. 4,81,718 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

56 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. എ​റ​ണാ​കു​ളം 18, തി​രു​വ​ന​ന്ത​പു​രം 7, പാ​ല​ക്കാ​ട് 6, പ​ത്ത​നം​തി​ട്ട, ക​ണ്ണൂ​ര്‍ 5 വീ​തം, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് 3 വീ​തം, കൊ​ല്ലം, കാ​സ​ര്‍​ഗോ​ഡ് 2 വീ​തം, കോ​ട്ട​യം, തൃ​ശൂ​ര്‍ 1 വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് ഇ​ന്ന് രോ​ഗം ബാ​ധി​ച്ച​ത്.

പോ​സി​റ്റീ​വ് കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്

മ​ല​പ്പു​റം 1054, കോ​ഴി​ക്കോ​ട് 691, തൃ​ശൂ​ര്‍ 653, പാ​ല​ക്കാ​ട് 573, എ​റ​ണാ​കു​ളം 554, കൊ​ല്ലം 509, കോ​ട്ട​യം 423, ആ​ല​പ്പു​ഴ 395, തി​രു​വ​ന​ന്ത​പു​രം 393, ക​ണ്ണൂ​ര്‍ 251, പ​ത്ത​നം​തി​ട്ട 174, കാ​സ​ര്‍​ഗോ​ഡ് 138, വ​യ​നാ​ട് 135, ഇ​ടു​ക്കി 85

സ​മ്പ​ര്‍​ക്ക രോ​ഗി​ക​ൾ ജി​ല്ല തി​രി​ച്ച്

മ​ല​പ്പു​റം 996, കോ​ഴി​ക്കോ​ട് 641, തൃ​ശൂ​ര്‍ 639, പാ​ല​ക്കാ​ട് 351, എ​റ​ണാ​കു​ളം 387, കൊ​ല്ലം 505, കോ​ട്ട​യം 420, ആ​ല​പ്പു​ഴ 392, തി​രു​വ​ന​ന്ത​പു​രം 285, ക​ണ്ണൂ​ര്‍ 176, പ​ത്ത​നം​തി​ട്ട 118, കാ​സ​ര്‍​ഗോ​ഡ് 126, വ​യ​നാ​ട് 125, ഇ​ടു​ക്കി 52