ര​ണ്ടി​ല ചി​ഹ്നം; ഹൈ​ക്കോ​ട​തി വി​ധി സ്വാ​ഗ​താ​ർ​ഹ​മെ​ന്ന് ജോ​സ് കെ. ​മാ​ണി

03:16 PM Nov 20, 2020 | Deepika.com
കോ​ട്ട​യം: ര​ണ്ടി​ല ചി​ഹ്നം അ​നു​വ​ദി​ച്ചു​ള്ള ഹൈ​ക്കോ​ട​തി വി​ധി സ്വാ​ഗ​താ​ര്‍​ഹ​മാ​ണെ​ന്ന് ജോ​സ് കെ. ​മാ​ണി. നു​ണ​പ്ര​ചാ​ര​ണ​ത്തി​നെ​തി​രെ​യു​ള്ള മ​റു​പ​ടി​യാ​ണി​തെ​ന്നും നു​ണ​കൊ​ണ്ട് മ​റ​യ്ക്കാ​ന്‍ ശ്ര​മി​ച്ചാ​ലും സ​ത്യം പു​റ​ത്തു​വ​രു​മെ​ന്നും ജോ​സ് കെ.​മാ​ണി പ​റ​ഞ്ഞു.

കെ ​എം മാ​ണി​യു​ടെ രാ​ഷ്ട്രീ​യ​ത്തേ​യും ഭ​വ​ന​ത്തേ​യും അ​പ​ഹ​രി​ക്കാ​നു​ള്ള ശ്ര​മം പി.​ജെ. ജോ​സ​ഫ് ന​ട​ത്തി. ര​ണ്ടി​ല​യി​ൽ നി​ന്ന് കേ​ര​ളാ കോ​ൺ​ഗ്ര​സി​നെ മാ​റ്റി നി​ർ​ത്താ​ൻ ക​ഴി​യി​ല്ല. ഇ​ട​ത് മു​ന്ന​ണി​ക്ക് ഈ ​വി​ധി ക​രു​ത്ത് പ​ക​രും. എ​ത്ര തോ​ല്‍​വി നേ​രി​ട്ടാ​ലും ചി​ല​ര്‍ വീ​ണ്ടും വാ​ദി​ക്കും. ത​ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ആ​ദ്യ​ഘ​ട്ട വി​ജ​യ​മാ​യി ഇ​തി​നെ​കാ​ണു​ന്നു​വെ​ന്നും ജോ​സ് കെ. ​മാ​ണി വ്യ​ക്ത​മാ​ക്കി.