ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; വി​ചാ​ര​ണ​ക്കോ​ട​തി മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ഹൈ​ക്കോ​ട​തി ത​ള്ളി

02:31 PM Nov 20, 2020 | Deepika.com
കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ വി​ചാ​ര​ണ​ക്കോ​ട​തി മാ​റ്റ​ണ​മെ​ന്ന സ​ര്‍​ക്കാ​രി​ന്‍റെ​യും ന​ടി​യു​ടെ​യും ആ​വ​ശ്യം ഹൈ​ക്കോ​ട​തി ത​ള്ളി. തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ വി​ചാ​ര​ണ തു​ട​രാ​മെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു

വി​ചാ​ര​ണ​ക്കോ​ട​തി​ക്കെ​തി​രെ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ന​ടി​യും സ​ര്‍​ക്കാ​രും ഉ​ന്ന​യി​ച്ച​ത്. പ്ര​തി​ഭാ​ഗം കോ​ട​തി​മു​റി​യി​ല്‍ വ​ച്ച് മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ച​പ്പോ​ള്‍ ജ​ഡ്ജി ഇ​ട​പെ​ട്ടി​ല്ലെ​ന്നും പ​ര​സ്യ​മാ​യി താ​ന്‍ കോ​ട​തി​യി​ല്‍ പൊ​ട്ടി​ക്ക​ര​ഞ്ഞു​വെ​ന്നും ന​ടി പ​റ​ഞ്ഞു.

വി​ചാ​ര​ണ കോ​ട​തി പ​ക്ഷ​പാ​ത​പ​ര​മാ​യി പെ​രു​മാ​റു​ന്നു​വെ​ന്നും ത​നി​ക്ക് നീ​തി ല​ഭി​ക്കു​ന്നി​ല്ലെ​ന്നും ന​ടി ഹൈ​ക്കോ​ട​തി​യി​ല്‍ വ്യക്തമാക്കിയിരുന്നു. ത​ന്നെ അ​പ​മാ​നി​ക്കു​ന്ന ചോ​ദ്യ​ങ്ങ​ള്‍ പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ര്‍ ഉ​ന്ന​യി​ച്ചി​ട്ടും വി​ചാ​ര​ണ​ക്കോ​ട​തി ഇ​ട​പെ​ട്ടി​ല്ലെ​ന്നും ന​ടി ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. പ്രോ​സി​ക്യൂ​ഷ​നും ഇ​തേ വാ​ദം ഉ​ന്ന​യി​ച്ചി​രു​ന്നു.