മ​സാ​ല ബോ​ണ്ട് ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധ​മെ​ന്ന് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ

01:51 PM Nov 20, 2020 | Deepika.com
തിരുവനന്തപുരം: മ​സാ​ലാ ബോ​ണ്ട് ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധ​മാ​ണെ​ന്നും ക​ര​ടി​ൽ ഇ​ല്ലാ​ത്ത ഭാ​ഗ​ങ്ങ​ൾ അ​ന്തി​മ റി​പ്പോ​ർ​ട്ടി​ൽ എ​ഴു​തി ചേ​ർ​ക്കാ​ൻ സി​എ​ജി​ക്ക് അ​ധി​കാ​ര​മു​ണ്ടെ​ന്നും കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​ത്യു കു​ഴ​ൽ​നാ​ട​ൻ. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കി​ഫ്ബി​യെ അ​ട്ടി​മ​റി​ക്കാ​ൻ ഗൂ​ഡാ​ലോ​ച​ന ന​ട​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണ​ത്തി​ന് ധ​ന​മ​ന്ത്രി​യു​ടെ പ​ക്ക​ൽ തെ​ളി​വി​ല്ല. സി​എ​ജി റി​പ്പോ​ർ​ട്ടി​ന്‍റെ പേ​രി​ൽ ഏ​തെ​ങ്കി​ലും പ​ദ്ധ​തി മു​ട​ങ്ങി​യി​ട്ടു​ണ്ടോ. വി​ക​സ​നം മു​ട​ങ്ങി​യ​തി​ന്‍റെ കു​റ്റം മ​റ്റു​ള്ള​വ​രു​ടെ ത​ല​യി​ൽ കെ​ട്ടി​വ​യ്ക്കാ​നു​ള്ള ശ്ര​മ​മാ​ണി​ത്.

അ​ഞ്ച് വ​ർ​ഷം കൊ​ണ്ട് 50,000 കോ​ടി​യു​ടെ വി​ക​സ​നം ന​ട​പ്പാ​ക്കു​മെ​ന്ന് പ​റ​ഞ്ഞി​ട്ട് ഇ​തു​വ​രെ എ​ത്ര​പ​ണം കി​ഫ്ബി വ​ഴി ചി​ല​വാ​ക്കി​യെ​ന്ന് ധ​ന​മ​ന്ത്രി മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും കു​ഴ​ൽ​നാ​ട​ൻ ആ​വ​ശ്യ​പ്പെ​ട്ടു.