തിരുവനന്തപുരം: കേരള പോലീസ് മുഖ്യമന്ത്രിക്ക് വേണ്ടിയൊരുക്കിയ രാഷ്ട്രീയനാടകമാണ് സ്വപ്നയുടെ ശബ്ദരേഖയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. അന്വേഷണ ഏജൻസികളെ അസ്ഥിരപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും യെച്ചൂരി മോദിയുടെ പാതയിലൂടെയാണ് പോകുന്നതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതിയെ എവിടേക്കെങ്കിലും കൊണ്ടുപോയപ്പോഴാണ് ശബ്ദരേഖ എടുത്തതെങ്കിൽ ഗുരുതര സുരക്ഷാവീഴ്ചയാണത്. മുഖ്യമന്ത്രിക്ക് നേരെയാണ് ചോദ്യങ്ങൾ ഉയരുന്നത്.
സംസ്ഥാന സെക്രട്ടേറിയേറ്റ് മദ്യാലയമായി മാറി. ശബ്ദരേഖയെ കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
ശബ്ദസന്ദേശം പോലീസൊരുക്കിയ രാഷ്ട്രീയനാടകമെന്ന് മുല്ലപ്പള്ളി
04:35 PM Nov 20, 2020 | Deepika.com