രാ​ജ​മാ​ണി​ക്യ​ത്തി​നെ​തി​രാ​യ അ​ന്വേ​ഷ​ണം തെ​റ്റ്; ഉ​ത്ത​ര​വാ​ദി​ത്വം ത​നി​ക്കു​മു​ണ്ട്: ഉ​മ്മ​ൻ​ ചാ​ണ്ടി

04:38 PM Nov 20, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​റ​ണാ​കു​ളം മു​ന്‍ ക​ള​ക്ട​ര്‍ രാ​ജ​മാ​ണി​ക്യ​ത്തി​നെ​തി​രാ​യ അ​ന്വേ​ഷ​ണം തെ​റ്റാ​ണെ​ന്ന് മു​ന്‍​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ ചാ​ണ്ടി. കൊ​ച്ചി മെ​ട്രോ​യ്ക്ക് വേ​ണ്ടി സ്ഥ​ല​മേ​റ്റെ​ടു​ത്ത​തി​ല്‍ തീ​രു​മാ​ന​ങ്ങ​ളെ​ല്ലാം അ​ന്ന​ത്തെ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന്‍റേ​താ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഭൂ​മി ഏ​റ്റെ​ടു​ത്ത​തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രെ ബ​ലി​യാ​ടാ​ക്കാ​നി​ല്ല. മു​ഖ്യ​മ​ന്ത്രി​യെ​ന്ന നി​ല​യി​ല്‍ ത​നി​ക്കും ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്നും ഉ​മ്മ​ന്‍​ചാ​ണ്ടി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

അ​തേ​സ​മ​യം,സോ​ളാ​ർ കേ​സി​ൽ തു​ട​ർ ന​ട​പ​ടി​ക​ളി​ല്ലെ​ന്നും നി​യ​മ​വി​രു​ദ്ധ ന​ട​പ​ടി​യെ​ടു​ത്താ​ൽ തി​രി​ച്ച​ടി​യു​ണ്ടാ​കു​മെ​ന്നും ഉ​മ്മ​ൻ​ ചാ​ണ്ടി വ്യ​ക്ത​മാ​ക്കി. സോ​ളാ​ർ ​കേ​സി​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ ഉ​ട​ൻ പ്ര​തീ​ക്ഷി​ക്കാ​മെ​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ന്‍റെ പ്ര​തി​ക​ര​ണ​ത്തി​ന് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു ഉ​മ്മ​ൻ​ചാ​ണ്ടി.