ഇ​ബ്രാ​ഹിം കു​ഞ്ഞി​ന്‍റെ ശാ​രീ​രി​ക-​മാ​ന​സി​ക ആ​രോ​ഗ്യ​നി​ല പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് കോ​ട​തി

12:35 PM Nov 20, 2020 | Deepika.com
കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി​കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മു​ന്‍ മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം കു​ഞ്ഞി​ന്‍റെ മാ​ന​സി​ക-​ശാ​രീ​രി​ക ആ​രോ​ഗ്യ​നി​ല പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് കോ​ട​തി. ഇ​തി​നാ​യി മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും ഇ​തി​ന്‍റെ ചു​മ​ത​ല എ​റ​ണാ​കു​ളം ഡി​എം​ഒ​യെ ഏ​ല്‍​പ്പി​ക്ക​ണ​മെ​ന്നും മൂ​വാ​റ്റു​പു​ഴ വി​ജി​ല​ന്‍​സ് കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

ബോ​ര്‍​ഡ് എ​ത്രെ​യും വേ​ഗം രൂ​പീ​ക​രി​ക്ക​ണം. ഇ​ബ്രാ​ഹിം കു​ഞ്ഞി​ന്‍റെ ശാ​രീ​രി​ക-​മാ​ന​സി​ക ആ​രോ​ഗ്യ​നി​ല ഞാ​യ​റാ​ഴ്ച​യോ തി​ങ്ക​ളാ​ഴ്ച​യോ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ചൊ​വ്വാ​ഴ്ച രാ​വി​ലെ 11ന് ​മു​ന്‍​പാ​യി മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന​ട​ക്ക​മു​ള്ള ഡോ​ക്ട​ര്‍​മാ​ര്‍ മെ​ഡി​ക്ക​ല്‍ സം​ഘ​ത്തി​ലു​ണ്ടാ​കും. ഇ​വ​ര്‍ ന​ല്‍​കു​ന്ന റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ ക​സ്റ്റ​ഡി​യി​ല്‍ വേ​ണ​മെ​ന്നു​ള്ള വി​ജി​ല​ന്‍​സ് അ​പേ​ക്ഷ​യി​ല്‍ തീ​രു​മാ​നം കൈ​ക്കൊ​ള്ളു​ന്ന​ത്. എ​ന്നാ​ല്‍ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കും മു​ന്‍​പ് മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍​ട്ടി​ന്‍റെ കോ​പ്പി വേ​ണ​മെ​ന്ന ഇ​ബ്രാ​ഹിം കു​ഞ്ഞി​ന്‍റെ ആ​വ​ശ്യം കോ​ട​തി ത​ള്ളി.