തിരുവനന്തപുരം: ഇന്ന് നടക്കുന്ന ബിജെപി നേതൃയോഗത്തിൽ ശോഭാ സുരേന്ദ്രന്റെ വിഷയം ചർച്ചയാകില്ലെന്ന് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. തദ്ദേശതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളായിരിക്കും യോഗത്തിൽ ചർച്ച ചെയ്യുകയെന്നും പാർട്ടിയിൽ തർക്കമുണ്ടെന്നത് മാധ്യമസൃഷ്ടിയാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
സംസ്ഥാന നേതൃത്വത്തോടുള്ള കടുത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് ശോഭ നേതൃയോഗത്തിൽ പങ്കെടുക്കാത്തതെന്നാണ് സൂചന. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാത്തതിനാല്‍ യോഗത്തില്‍ പങ്കെടുക്കേണ്ടന്നാണ് ശോഭയുടെ തീരുമാനം. കെ. സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തതുമുതല്‍ കടുത്ത പ്രതിഷേധത്തിലാണ് ശോഭാ സുരേന്ദ്രന്.
പൊതുപരിപാടികളിലൊന്നും ശോഭയുടെ സാന്നിധ്യമുണ്ടായിരുന്നില്ല. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് നേതൃയോഗത്തില്‍ നിന്നും വിട്ട് നില്‍ക്കുന്നത്. ഒ. രാജഗോപാലും യോഗത്തിൽ പങ്കെടുക്കില്ല.
തർക്കമുണ്ടെന്നത് മാധ്യമസൃഷ്ടി; ശോഭാ സുരേന്ദ്രന്റെ വിഷയം ചർച്ച ചെയ്യില്ല: കെ. സുരേന്ദ്രൻ
12:17 PM Nov 20, 2020 | Deepika.com