കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ എം. ശിവശങ്കര്‍ ജാമ്യത്തിനായി ഹൈക്കോടതിയില്‍. തനിക്കെതിരെ തെളിവുകളില്ലെന്നും വ്യാജ ആരോപണങ്ങളാണ് ഇഡി ഉന്നയിക്കുന്നതെന്നും വ്യാജ ആരോപണങ്ങള്‍ തെളിയിക്കുന്ന തെളിവുകള്‍ ഇഡിയുടെ പക്കലില്ലെന്നും ശിവശങ്കര്‍ പറഞ്ഞു.
കഴിഞ്ഞദിവസം ശിവശങ്കറിന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ജാമ്യത്തിനായി ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചത്.
തെളിവുകളില്ല; ജാമ്യം തേടി ശിവശങ്കർ ഹൈക്കോടതിയിൽ
11:02 AM Nov 20, 2020 | Deepika.com