സി​ദ്ധി​ഖ് കാ​പ്പ​ന്‍റെ ജാ​മ്യ​ഹ​ർ​ജി സു​പ്രീം​കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

10:57 AM Nov 20, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഹ​ത്രാ​സ് കൊ​ല​ക്കേ​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​ന്‍ പോ​കു​ന്ന​തി​നി​ടെ അ​റ​സ്റ്റി​ലാ​യ മ​ല​യാ​ളി മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ സി​ദ്ധി​ഖ് കാ​പ്പ​ന്‍റെ ജാ​മ്യ​ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. കേ​ര​ള പ​ത്ര​പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​നാ​ണ് സു​പ്രീം​കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി​യ​ത്.

ക​ഴി​ഞ്ഞ ആ​ഴ്ച കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ള്‍ യു​പി സ​ര്‍​ക്കാ​രി​നോ​ടും പോ​ലീ​സി​നോ​ടും കോ​ട​തി വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. യു​എ​പി​എ, രാ​ജ്യ​ദ്രോ​ഹ​കു​റ്റം എ​ന്നീ വ​കു​പ്പു​ക​ളാ​ണ് സി​ദ്ധി​ഖി​നു​മേ​ല്‍ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​ന്ന​ര​മാ​സ​മാ​യി മ​ഥു​ര ജ​യി​ലി​ല്‍ ക​സ്റ്റ​ഡി​യി​ലാ​ണ് സി​ദ്ധി​ഖ് കാ​പ്പ​ന്‍.