കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജികളില്‍ ഹൈക്കോടതി വിധി ഇന്ന്. പ്രോസിക്യൂഷന് ഉള്‍പ്പെടയാണ് ഹര്‍ജി നല്‍കിയത്.
വിചാരണക്കോടതിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ആക്രമണത്തിനിരയായ നടിയും സര്‍ക്കാരും ഉന്നയിച്ചത്. പ്രതിഭാഗം കോടതിമുറിയില്‍ വച്ച് മാനസികമായി പീഡിപ്പിച്ചപ്പോള്‍ ജഡ്ജി ഇടപെട്ടില്ലെന്നും പരസ്യമായി താന്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞുവെന്നും നടി പറഞ്ഞു.
നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ വിധി ഇന്ന്
09:05 AM Nov 20, 2020 | Deepika.com