തൃശൂർ: മണ്ണുമാന്തിയന്ത്രം കയറി മലമ്പാമ്പ് ചത്തതിനെ തുടര്‍ന്ന് ഡ്രൈവര്‍ അറസ്റ്റില്‍. ഇതരസംസ്ഥാന തൊഴിലാളിയായ നൂര്‍ അമീനെയാണ് തൃശൂര്‍ വാണിയംപാറയില്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ദേശീയ പാതാ നിര്‍മാണത്തിന്റെ ഭാഗമായി വഴിയരികില്‍ കുഴിയെടുക്കാന്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചിരുന്നു. ഇതിനിടെ യന്ത്രം ദേഹത്ത് കയറി പാമ്പ് ചാവുകയായിരുന്നു.
വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ യന്ത്രത്തിന്റെ ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നൂര്‍ അമീനെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം മലമ്പാമ്പിനെ ഏതെങ്കിലും തരത്തില്‍ അപായപ്പെടുത്താന്‍ ശ്രമിക്കുന്നത് മൂന്ന് വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.
മണ്ണുമാന്തിയന്ത്രം കയറി മലമ്പാമ്പ് ചത്തു; ഡ്രൈവർ അറസ്റ്റിൽ
09:36 AM Nov 16, 2020 | Deepika.com