മ​ഹാ​രാ​ഷ്ട്ര​യി​ൽ അ​ജ്ഞാ​ത വാ​ഹ​നം ഇ​ടി​ച്ച് ഗ​ർ​ഭി​ണി​യാ​യ പു​ലി ച​ത്തു

09:21 AM Nov 16, 2020 | Deepika.com
താ​നെ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ അ​ജ്ഞാ​ത വാ​ഹ​നം ഇ​ടി​ച്ച് ഗ​ര്‍​ഭി​ണി​യാ​യ പു​ലി ച​ത്തു. താ​നെ ജി​ല്ല​യി​ലെ മി​റ ഭ​യ​ന്ദ​റി​ലെ കാ​ഷി​മി​റ​യി​ലാ​ണ് സം​ഭ​വം.

മും​ബൈ-​അ​ഹ​മ്മ​ദാ​ബാ​ദ് ഹൈ​വേ​യി​ല്‍ വ​ച്ചാ​ണ് വാ​ഹ​നം പു​ലി​യെ ഇ​ടി​ച്ചു തെ​റു​പ്പി​ച്ച​ത്. പ​രി​ക്കേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് പു​ലി​യെ ക​ണ്ടെ​ത്തി​യ​ത്.

പു​ലി​യെ ഉ​ട​ന്‍ ത​ന്നെ സ​ജ്ഞ​യ് ഗാ​ന്ധി നാ​ഷ​ണ​ല്‍ പാ​ര്‍​ക്കി​ലെ റെ​സ്‌​ക്യൂ സെ​ന്‍റ​റി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു​വെ​ങ്കി​ലും ര​ക്ഷി​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല. പു​ലി​യു​ടെ ഉ​ദ​ര​ത്തി​ല്‍ മൂ​ന്ന് കു​ഞ്ഞു​ങ്ങ​ളു​ണ്ടാ​യി​രു​ന്നു​വെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.