ബി​ജെ​പി​ക്കെ​തി​രെ ബ​ദ​ലാ​കാ​ൻ കോ​ൺ​ഗ്ര​സി​ന് സാ​ധി​ക്കു​ന്നി​ല്ല: രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ക​പി​ൽ സി​ബ​ൽ

08:40 AM Nov 16, 2020 | Deepika.com
ന്യൂഡൽഹി: കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി മു​ത​ർ​ന്ന നേ​താ​വ് ക​പി​ൽ സി​ബ​ൽ. ബി​ഹാ​റി​ലെ തോ​ൽ​വി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​ദ്ദേ​ഹം വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച​ത്.

ബി​ജെ​പി​ക്കെ​തി​രെ ശ​ക്ത​മാ​യ ബ​ദ​ലാ​കാ​ന്‍ കോ​ണ്‍​ഗ്ര​സി​ന് സാ​ധി​ക്കു​ന്നി​ല്ലെ​ന്നും ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സം നേ​ടാ​ന്‍ കോ​ണ്‍​ഗ്ര​സി​ന് സാ​ധി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബി​ഹാ​റി​ലെ​ന്ന​ല്ല രാ​ജ്യ​ത്ത് ഒ​രി​ട​ത്തും ബി​ജെ​പി​ക്ക് ബ​ദ​ലാ​കാ​ന്‍ കോ​ണ്‍​ഗ്ര​സി​ന് ക​ഴി​യു​ന്നി​ല്ല. ഉ​ത്ത​രേ​ന്ത്യ​യി​ല്‍ പാ​ര്‍​ട്ടി​യു​ടെ പ്ര​സ​ക്തി ന​ഷ്ട​മാ​യി. ബി​ജെ​പി​ക്ക് ബ​ദ​ലാ​യി ജ​നം കോ​ണ്‍​ഗ്ര​സി​നെ കാ​ണു​ന്നി​ല്ല. തെ​റ്റു​തി​രു​ത്താ​ന്‍ നേ​തൃ​ത്വം ത​യാ​റാ​യി​ല്ലെ​ങ്കി​ല്‍ ഇ​നി​യും പി​ന്നി​ലാ​കും.

വി​ഷ​യ​ങ്ങ​ളെ​ല്ലാം നേ​തൃ​ത്വ​ത്തി​ന് മു​ന്നി​ല്‍ ഉ​ന്ന​യി​ച്ചെ​ങ്കി​ലും മു​ഖം തി​രി​ക്കു​ക​യാ​ണ്. പാ​ര്‍​ട്ടി​യി​ല്‍ വി​ഷ​യ​ങ്ങ​ള്‍ പ​റ​യാ​ന്‍ വേ​ദി ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് പ​ര​സ്യ​മാ​യി പ്ര​തി​ക​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

ബി​ഹാ​റി​ൽ 70 സീ​റ്റി​ൽ മ​ത്സ​രി​ച്ച കോ​ൺ​ഗ്ര​സ് കാ​ര്യ​മാ​യ സീ​റ്റു​ക​ൾ നേ​ടാ​തെ പോ​യ​താ​ണ് മ​ഹാ​സ​ഖ്യ​ത്തി​ന് തി​രി​ച്ച​ടി​യാ​യ​ത്.