പാറ്റ്ന: ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വൈകുന്നേരം നാലരക്ക് രാജ്ഭവനിൽ വച്ചാണ് ചടങ്ങുകൾ നടക്കുക. നിതീഷ് കുമാറിനൊപ്പം ആരൊക്കെ സത്യപ്രതിജ്ഞ ചെയ്യുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
എൻഡിഎ നിയമസഭാകക്ഷി നേതാവായി ഞായറാഴ്ച തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ നിതീഷ് ഗവർണറെ സന്ദർശിച്ചിരുന്നു. ബിജെപി നേതാവ് സുശീൽ കുമാർ മോദി ഉപമുഖ്യമന്ത്രിയായേക്കുമെന്നാണ് സൂചന. സ്പീക്കര്‍ പദവിക്ക് ബിജെപിയും ജെഡിയുവും ഒരു പോലം അവകാശവാദം ഉന്നയിക്കുന്നുണ്ട്.
ബിഹാറിൽ നിതീഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
12:17 PM Nov 16, 2020 | Deepika.com