വാഷിംഗ്ടണ്‍ ഡിസി; ലോകത്ത് ചിലയിടങ്ങളിൽ കോവിഡ് ബാധിതരുടെയും കോവിഡ് മരണങ്ങളുടെയും എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും അതൊന്നും ആശ്വാസത്തിനു വക നൽകുന്നില്ലെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ആഗോള വ്യാപകമായി 6,613 പേരാണ് കോവിഡ് ബാധയേത്തുടർന്ന് മരണത്തിനു കീഴടങ്ങിയത്. ഇതോടെ ലോകത്തെ ആകെ കോവിഡ് മരണങ്ങളുടെ എണ്ണം 1,324,025 ആയി ഉയർന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 489,283 പേർക്കാണ് പുതിയതായി രോഗം ബാധിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 54,804,194 ആയി ഉയരുകയും ചെയ്തു.
ഇതുവരെ 38,129,282 പേർ കോവിഡിൽ നിന്നും രോഗമുക്തി നേടിയപ്പോൾ 15,350,887 ഇപ്പോഴും രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇതിൽ 98,810 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.
അമേരിക്ക, ഇന്ത്യ, ബ്രസീൽ, ഫ്രാൻസ്, റഷ്യ, സ്പെയിൻ, ബ്രിട്ടൻ, അർജന്റീന, കൊളംബിയ, ഇറ്റലി. എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ആദ്യ പത്തിലുള്ള രാജ്യങ്ങൾ.
24 മണിക്കൂറിനിടെ ആഗോള വ്യാപകമായി കോവിഡ് കവർന്നത് 6,613 ജീവനുകൾ
08:12 AM Nov 16, 2020 | Deepika.com