അ​മേ​രി​ക്ക​യി​ൽ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1.36 ല​ക്ഷം പേ​ർ​ക്ക് കോ​വി​ഡ്

08:03 AM Nov 16, 2020 | Deepika.com
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വി​ല്ല. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1.36 ല​ക്ഷം പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് വൈ​റ​സ് ബാ​ധ ഉ​ണ്ടാ​യ​ത്. ഇ​തോ​ടെ അ​മേ​രി​ക്ക​യി​ലെ ആ​കോ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 11,365,052 ആ​യി ഉ​യ​ർ​ന്നു.

579 പേ​ർ​കൂ​ടി വൈ​റ​സ് ബാ​ധി​ച്ച് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​തോ​ടെ ആ​കെ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ 251,832 ആ​വു​ക​യും ചെ​യ്തു. 6,934,613 പേ​രാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡി​ൽ നി​ന്നും മു​ക്തി നേ​ടി​യ​ത്.

അ​മേ​രി​ക്ക​യി​ൽ ഇ​തു​വ​രെ 168,152,108 പേ​ർ​ക്കാ​ണ് കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തി​യ​ത്. ഇ​തി​ൽ 4,178,607 പേ​ർ ഇ​പ്പോ​ഴും രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ലു​ണ്ട്.

ടെ​ക്സ​സ്, ക​ലി​ഫോ​ർ​ണി​യ, ഫ്ളോ​റി​ഡ, ന്യൂ​യോ​ർ​ക്ക്, ഇ​ല്ലി​നോ​യി​സ്, ജോ​ർ​ജി​യ, വി​സ്കോ​സി​ൻ, നോ​ർ​ത്ത് ക​രോ​ലി​ന, ടെ​ന്നി​സി, ഒ​ഹി​യോ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് ബാ​ധി​ത​ർ ഏ​റെ​യു​ള്ള​ത്.