ശബരിമല: ശബരിമല മണ്ഡല മകര വിളക്ക് തീർഥാടനത്തിന് തുടക്കമായി. സന്നിധാനത്തും മാളികപ്പുറത്തും പുതിയതായി സ്ഥാനമേറ്റ മേൽശാന്തിമാർ ശ്രീകോവിൽ തുറന്നു ദീപം തെളിച്ചു. രാവിലെ മുതൽ ഭക്തർ ദർശനത്തിനെത്തി. ശനിയാഴ്ച വൈകീട്ടാണ് മണ്ഡലകാലത്തിന് തുടക്കംകുറിച്ച് അയ്യപ്പ ക്ഷേത്രനട തുറന്നത്.
ഇന്നു പുലർച്ചെ മുതലാണു ഭക്തരെ കടത്തി വിട്ട് തുടങ്ങിയത്. വെർച്വൽ ക്യൂവഴി ബുക്ക് ചെയ്തവർക്കു മാത്രമാണ് അവസരം.
തൃശൂർ കൊടുങ്ങല്ലൂർ പൂപ്പത്തി പൊയ്യ വാരിക്കാട്ട് മഠത്തിൽ വി.കെ. ജയരാജ് പോറ്റി ശബരിമലയിലും അങ്കമാലി വേങ്ങൂർ മൈലക്കൊട്ടത്ത് മന ജനാർദനൻ നന്പൂതിരി മാളികപ്പുറത്തും പുതിയ മേൽശാന്തിമാരായി സ്ഥാനമേറ്റു.
ഡിസംബർ 26നാണ് മണ്ഡലപൂജ. അന്നു രാത്രി 10നു നട അടയ്ക്കും. മകരവിളക്കു പൂജകൾക്കായി ഡിസംബർ 30നു നട തുറക്കും. മകരവിളക്ക് ജനുവരി 14 നാണ്. 19ന് വൈകിട്ടുവരെ വരെ ദർശനമുണ്ട്. തീർഥാടനം പൂർത്തിയാക്കി 20ന് നട അടയ്ക്കും.
ശബരിമല മണ്ഡല മകര വിളക്ക് തീർഥാടനത്തിന് തുടക്കമായി
07:57 AM Nov 16, 2020 | Deepika.com