കോട്ടയം: തദ്ദേശതെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലാ പഞ്ചായത്തിലേക്കുള്ള എൽഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി. ആകെയുള്ള 22 സീറ്റുകളിൽ സിപിഎമ്മും കേരള കോണ്‍ഗ്രസും ഒൻപത് വീതം സീറ്റുകളില്‍ മത്സരിക്കും. സിപിഐ നാലിടത്തും മത്സരിക്കും. എന്‍സിപിക്കും ജെഡിയുവിനും സീറ്റില്ല.
പന്ത്രണ്ട് സീറ്റുകളാണ് കേരള കോൺഗ്രസ് ആവശ്യപ്പെട്ടത്. കൂടുതൽ സീറ്റുകൾ വിട്ടു നൽകാൻ സിപിഐ വിസമ്മതിച്ചതോടെയാണ് തർക്കമുണ്ടായത്. പാലാ നഗരസഭയിലുൾപ്പെടെ സീറ്റ് വിഭജനം തിങ്കളാഴ്ച പൂർത്തിയാക്കും.
തർക്കം തീർന്നു; കോട്ടയത്ത് എൽഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി
06:55 PM Nov 15, 2020 | Deepika.com