ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് ഇ​ന്നും 10 ൽ ​താ​ഴെ

06:35 PM Nov 15, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ തോ​ത് താ​ഴേ​യ്ക്കെ​ന്ന് ക​ണ​ക്കു​ക​ൾ. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് ഇ​ന്നും 10 ൽ ​താ​ഴെ​യാ​ണ്. ഇ​ന്ന് 9.93 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്.

എ​ന്നാ​ൽ പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ​ത് രോ​ഗി​ക​ളു​ടെ എ​ണ്ണ​വും കു​റ​യ്ക്കാ​നി​ട​യാ​ക്കി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 46,126 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം അ​വ​ധി​യാ​യ​തി​നാ​ലാ​ണ് പ​രി​ശോ​ധ​ന കു​റ​ഞ്ഞ​ത്.

ഇ​ന്ന് ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലാ​ണ്. ജി​ല്ല​യി​ൽ ഇ​ന്ന് 574 പേ​ർ​ക്കാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. മ​ല​പ്പു​റ​മാ​ണ് തൊ​ട്ടു​പി​ന്നി​ൽ. ഇ​വി​ടെ 558 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.