ത​മി​ഴ്നാ​ട്ടി​ൽ പാ​ച​ക​വാ​ത​ക സി​ല​ണ്ട​ർ സ്ഫോ​ട​ന​ത്തി​ൽ വീ​ട് ത​ക​ർ​ന്നു; മൂ​ന്ന് പേ​ർ മ​രി​ച്ചു

05:51 PM Nov 15, 2020 | Deepika.com
തി​രു​വ​ണ്ണാ​മ​ല: ത​മി​ഴ്നാ​ട്ടി​ൽ പാ​ച​ക​വാ​ത​ക സി​ല​ണ്ട​ർ സ്ഫോ​ട​ന​ത്തി​ൽ വീ​ട് ത​ക​ർ​ന്നു​വീ​ണ് എ​ട്ടു വ​യ​സു​കാ​ര​നും അ​മ്മ​യും ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു. നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. തി​രു​വ​ണ്ണാ​മ​ല​യി​ലെ അ​രാ​നി​യി​ലാ​യി​രു​ന്നു സം​ഭ​വം.

കാ​മാ​ക്ഷി (35), മ​ക​ൻ ഹേം​നാ​ഥ് (8), ച​ന്ദ്ര​മ്മാ​ൾ (60) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കാ​മാ​ക്ഷി​യും മ​ക​നും വീ​ട് ത​ക​ർ​ന്നാ​ണ് മ​രി​ച്ച​ത്. അ​യ​ൽ​വാ​സി​യാ​യ ച​ന്ദ്ര​മ്മാ​ൾ പു​റം മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണാ​ണ് മ​രി​ച്ച​ത്.

വീ​ട്ടി​ലെ ഒ​രാ​ൾ ചാ​യ ത​യാ​റാ​ക്കാ​ൻ രാ​വി​ലെ സ്റ്റൗ ​ക​ത്തി​ക്കാ​ൻ ശ്ര​മി​ച്ച​താ​ണ് സ്‌​ഫോ​ട​ന​ത്തി​ന് കാ​ര​ണ​മാ​യ​ത്. സി​ല​ണ്ട​ർ ചോ​ർ​ന്ന് അ​ടു​ക്ക​ള​യി​ൽ വാ​ത​കം വ്യാ​പി​ച്ചി​രു​ന്നു. സ്റ്റൗ ​ക​ത്തി​ക്കാ​ൻ ശ്ര​മി​ച്ച​തും വ​ൻ സ്ഫോ​ട​നം ഉ​ണ്ടാ​യി.