ന്യൂഡൽഹി: കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്.
ഒക്ടോബർ ഒന്നിനാണ് അഹമ്മദ് പട്ടേലിന് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനു ശേഷം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മകൻ ഫൈസൽ പട്ടേൽ അറിയിച്ചു. ആശുപത്രിയിൽ തുടരുകയാണ്. വേഗം സുഖം പ്രാപിക്കാൻ പ്രാർഥന അഭ്യർഥിക്കുന്നെന്നും ഫൈസൽ പട്ടേൽ ട്വീറ്റ് ചെയ്തു.
കോവിഡ് ബാധിച്ച അഹമ്മദ് പട്ടേൽ ഐസിയുവിൽ
05:20 PM Nov 15, 2020 | Deepika.com