ധ​ന​മ​ന്ത്രി രാ​ഷ്ട്രീ​യ​ദു​ഷ്ട​ലാ​ക്കി​ന് വേ​ണ്ടി ത​രം​താണു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്

04:43 PM Nov 15, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ധ​ന​മ​ന്ത്രി രാ​ഷ്ട്രീ​യ​ദു​ഷ്ട​ലാ​ക്കി​ന് വേ​ണ്ടി ത​രം​താണു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ധ​ന​മ​ന്ത്രി ബോ​ധ​പൂ​ർ​വം വി​വാ​ദ​മു​ണ്ടാ​ക്കി. സ്വ​ർ​ണ​ക്ക​ട​ത്ത് വി​വാ​ദ​ത്തി​ൽ​നി​ന്ന് ശ്ര​ദ്ധ​തി​രി​ക്കാ​ൻ​വേ​ണ്ടി​യാ​ണി​തെ​ന്നും ചെ​ന്നി​ത്ത​ല വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

അ​ഴി​മ​തി ക​ണ്ടെ​ത്തു​മെ​ന്നാ​യ​പ്പോളാണ് തോ​മ​സ് ഐ​സ​ക് ച​ന്ദ്ര​ഹാ​സം ഇ​ള​ക്കു​ന്ന​ത്. പൊ​തു​ജ​ന ശ്ര​ദ്ധ തി​രി​ക്കാ​ൻ ക​പ​ട നാ​ട​കം ന​ട​ത്തു​ക​യാ​ണ്. അ​ഴി​യെ​ണ്ണേ​ണ്ടി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഐ​സ​ക് ഉ​റ​ഞ്ഞു​തു​ള്ളു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ക​ര​ട് റി​പ്പോ​ർ​ട്ട് പു​റ​ത്തു​പ​റ​യാ​ൻ ധ​ന​മ​ന്ത്രി​ക്ക് അ​വ​കാ​ശ​മി​ല്ല. അ​ഴി​മ​തി​യി​ൽ​നി​ന്ന് ജ​ന​ശ്ര​ദ്ധ തി​രി​ക്കാ​ൻ ഐ​സ​ക് പാ​വ​യാ​കു​ന്നു​വെ​ന്നും കി​ഫ്ബി​യി​ൽ ന​ട​ക്കു​ന്ന കൊ​ള്ള പി​ടി​കൂ​ടു​മെ​ന്ന് ധ​ന​മ​ന്ത്രി​ക്ക് ഭ​യ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഐ​സ്കി​ന്‍റെ ല​ക്ഷ്യം താ​ന​ല്ല. പി​ണ​റാ​യി വി​ജ​യ​നാ​ണ്. അ​തി​നാ​ലാ​ണ് ലാ​വ്‌ലി​ൻ വി​ഷ​യം വീ​ണ്ടും കൊ​ണ്ടു​വ​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.