കോ​ട്ട​യ​ത്ത് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥികളെ ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും

04:45 PM Nov 15, 2020 | Deepika.com
കോ​ട്ട​യം: കോ​ട്ട​യ​ത്ത് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​കളെ ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും. എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വ​മാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം നീ​ണ്ടു​പോ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ന്ന് ത​ന്നെ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് നേ​തൃ​ത്വം അ​റി​യി​ച്ച​ത്.

സീ​റ്റ് വി​ഭ​ജ​ന​ത്തി​ൽ സി​പി​ഐ​യും കേ​ര​ള കോ​ൺ​ഗ്ര​സും ത​മ്മി​ൽ ഇ‌​ട​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ട​ത് മു​ന്ന​ണി​യി​ൽ പ്ര​തി​സ​ന്ധി ക​ന​ത്ത​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ 11ഉം ​പാ​ലാ മു​ൻ​സി​പാ​ലി​റ്റി​യി​ൽ 13 സീ​റ്റു​മാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ട​ത്.

അ​തേ​സ​മ​യം, ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ നാ​ലും പാ​ലാ​യി​ൽ ഏ​ഴും സീ​റ്റു​മാ​ണ് സി​പി​ഐ ആ​വ​ശ്യ​പ്പെ​ട്ട​ത്. സീ​റ്റ് ച​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ​നി​യാ​ഴ്ച ന​ട​ന്ന സി​പി​ഐ-​സി​പി​എം ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.