ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് കോവിഡ് ബാധ രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടിയന്തര യോഗം വിളിച്ചു. ഡൽഹി ഗവർണർ അനിൽ ബൈജാൻ, മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ, നീതി ആയോഗ് പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും. ദീപാവലിയുടെ പശ്ചാത്തലത്തിൽ കോവിഡ് കേസുകൾ കുത്തനെ ഉയരുമെന്നാണ് റിപ്പോർട്ട്.
ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 7,340 പേർക്കാണ് രോഗം ബാധിച്ചത്. യുപി, കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത്.
കോവിഡ് വ്യാപനം വർധിക്കുന്നു; ഡൽഹിയിൽ അമിത് ഷാ അടിയന്തര യോഗം വിളിച്ചു
12:03 PM Nov 15, 2020 | Deepika.com