തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ജീ​വ​നൊ​ടു​ക്കും; ഭീ​ഷ​ണി​യു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ്

09:38 AM Nov 15, 2020 | Deepika.com
ക​ണ്ണൂ​ർ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ജീ​വ​നൊ​ടു​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ്. ക​ണ്ണൂ​ർ കൊ​ട്ടി​യൂ​ർ മ​ണ്ഡ​ലം യൂ​ത്ത് കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ ജ​യ്മോ​ൻ ക​ല്ലു​പു​ര​യ്ക്ക​കം ആ​ണ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്.

25 വ​ർ​ഷ​മാ​യി പാ​ർ​ട്ടി​ക്ക് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന ത​നി​ക്ക് അ​വ​സ​രം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ജീ​വ​നൊ​ടു​ക്കു​മെ​ന്ന് പേ​രാ​വൂ​ർ എം​എ​ൽ​എ സ​ണ്ണി ജോ​സ​ഫി​ന് ജ​യ്മോ​ൻ ഓ​ഡി​യോ സ​ന്ദേ​ശം അ​യ​ച്ചു. ജ​യ്മോ​നെ പാ​ർ​ട്ടി​യി​ൽ നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്ത​താ​യി കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം അ​റി​യി​ച്ചു.