ത​ട്ടി​പ്പ് ന​ട​ത്തി​യ​ത് മാ​നേ​ജ​ർ; അ​മാ​ൻ ഗോ​ൾ​ഡ് ത​ട്ടി​പ്പി​ൽ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി "ഒ​ളി​വി​ലു​ള്ള എം​ഡി'

08:59 AM Nov 15, 2020 | Deepika.com
ക​ണ്ണൂ​ർ: പ​യ്യ​ന്നൂ​ർ അ​മാ​ൻ ഗോ​ൾ​ഡ് ജ്വ​ല്ല​റി​യി​ലെ നി​ക്ഷേ​പ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ർ​ണാ​യ​ക വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ജ്വ​ല്ല​റി എം​ഡി മൊ​യ്തു ഹാ​ജി. ജ്വ​ല്ല​റി​യു​ടെ മാ​നേ​ജ​റും ഡ​യ​റ​ക്ട​റു​മാ​യി​രു​ന്ന നി​സാ​റാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​തെ​ന്ന് മൊ​യ്തു ഹാ​ജി പ​റ​ഞ്ഞു. മൊ​യ്തു​ഹാ​ജി നി​ല​വി​ൽ ഒ​ളി​വി​ലാ​ണ്.

ജ്വ​ല്ല​റി പൂ​ട്ടി​യ​പ്പോ​ൾ 110 നി​ക്ഷേ​പ​ക​ർ​ക്കാ​യി ന​ൽ​കാ​നു​ണ്ടാ​യി​രു​ന്ന​ത് ഒ​ൻ​പ​ത് കോ​ടി രൂ​പ​യാ​ണ്. ഈ ​തു​ക ആ​റ് ഡ​യ​റ​ക്ട​ർ​മാ​ർ ചേ​ർ​ന്ന് തി​രി​കെ ന​ൽ​കാ​ൻ ധാ​ര​ണ​യാ​യി. എ​ന്നാ​ൽ നി​സാ​ർ​മാ​ത്രം പ​ണം ന​ൽ​കാ​ൻ ത​യാ​റാ​കു​ന്നി​ല്ല. ത​ട്ടി​പ്പി​ലൂ​ടെ നേ​ടി​യ പ​ണ​മു​പ​യോ​ഗി​ച്ച് ദു​ബാ​യി​ലെ​ത്തി​യ നി​സാ​ർ അ​വി​ടെ ബി​സ​ന​സ് ന​ട​ത്തു​ക​യാ​ണെ​ന്നും മൊ​യ്തു​ഹാ​ജി വെ​ളി​പ്പെ​ടു​ത്തി.

2016 മു​ത​ൽ 2019 വ​രെ പ​യ്യ​ന്നൂ‍​ർ പു​തി​യ ബ​സ്റ്റാ​ന്റ് സ​മീ​പ​ത്ത് പ്ര​വ​ർ​ത്തി​ച്ച അ​മാ​ൻ ഗോ​ൾ​ഡി​നെ​തി​രെ​യാ​ണ് നി​ക്ഷേ​പ ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന പ​രാ​തി. ഇ​തു​വ​രെ ഒ​രു കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ന്നു​വെ​ന്നാ​ണ് പൊ​ലീ​സ് അ​നു​മാ​നം. ജ്വ​ല്ല​റി​ക്കെ​തി​രെ ശ​നി​യാ​ഴ്ച 22 പേ​ർ കൂ​ടി പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ഇ​തു​വ​രെ ആ​റ് കേ​സാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. കാ​സ​ർ​കോ​ട് ഫാ​ഷ​ൻ ഗോ​ൾ​ഡി​ന് പി​ന്നാ​ലെ​യാ​ണ് ക​ണ്ണൂ​ർ പ​യ്യ​ന്നൂ​രി​ൽ വ​ൻ ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ് ന​ട​ന്ന​താ​യു​ള്ള വി​വ​രം പു​റ​ത്തു വ​ന്ന​ത്.